2010 ഓഗസ്റ്റ് 15, ഞായറാഴ്ച
Madipparambil: madipparambil
Madipparambil: madipparambil: "അച്ചങ്കോവില്ആറിന്റെ തീരത്ത് ഓമല്ലൂര്‍ വില്ലേജില്‍ മുള്ളനിക്കാട് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മടിപ്പറമ്പില്‍ കൊട്ടാരം നിലവില്‍ വന്നിട്ട് ..."
2010 ഓഗസ്റ്റ് 3, ചൊവ്വാഴ്ച
madipparambil
അച്ചങ്കോവില്ആറിന്റെ തീരത്ത് ഓമല്ലൂര്‍ വില്ലേജില്‍ മുള്ളനിക്കാട് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മടിപ്പറമ്പില്‍ കൊട്ടാരം നിലവില്‍ വന്നിട്ട് നൂറു വര്‍ഷം തികയുകയ്യാണ്. അച്ചന്‍കോവില്‍ ആറില്‍ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് കൊട്ടാരം അവിടെ നിന്നും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ അന്നത്തെ രാജപ്രമുഖന്‍ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമ വര്‍മ മഹാരാജാവിന്റെ പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും തിരുമാനസ്സുകൊണ്ട് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. അങ്ങനെ കൊല്ലവര്‍ഷം ആയിരത്തി ഒരുനൂറ്റി ഇരുപത്തഞ്ചില്‍ കൊട്ടാരം അച്ചങ്കോവില്‍ ആറിന്റെ തീരത്ത് നിന്നും കുറച്ചു വടക്കോട്ട് മാറ്റി പരപ്പാടിയില്‍ എന്നറിയപ്പെടുന്ന ഒരു പഴയ കെട്ടിടം സ്ഥിതി ചെയ്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഞങ്ങള്‍ അനന്തിരവന് മാര്‍ക്ക് വല്യമ്മാവനും നാട്ടുകാര്‍ക്ക് വല്യ കൊച്ചുതമ്പുരാനുംആയിരുന്ന എം.സി.കേരളവര്‍മ (എം.സി. എന്ന് പരക്കെ അറിയപ്പെട്ടിരുന്ന)എന്ന ഒരാളുടെ കഴിവും ഉത്സാഹവും മാത്രമാണ് കെട്ടിടം മാറ്റി സ്ഥാപിക്കാനും വെള്ളപ്പൊക്ക ദുരിതത്തില്‍ നന്നും ഞങ്ങള്‍ക്ക് രക്ഷ നേടാനും കഴിഞ്ഞത്. ആ മഹാനുഭാവന് ജനിച്ചിട്ട് നൂറു വര്‍ഷം തികയുകയാണ് ഈ വരുന്ന സെപ്റ്റംബര്‍ ഇരുപതിന്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷപുര്‍വം കൊണ്ടാടുവാന്‍ ക്ഷത്രിയ സഭ തീരുമാനിച്ചിരിക്കുന്നു. ക്ഷത്രിയ സഭയുടെ സ്ഥാപക നേതാവുകൂടി ആയിരുന്ന എം.സി.കേരളവര്‍മയുടെ ജന്മ ശതാബ്ദി വമ്പിച്ച വിജയമാക്കുവാന്‍ എല്ലാ ക്ഷത്രിയ സമുദായ അംഗങ്ങളുടെയും നിര്‍ലോപമായ സഹായ സഹകരണം ഉണ്ടാകണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
രവി വര്‍മ രാജാ, മുഖ്യ പത്രാധിപര്‍, ക്ഷാത്ര സന്ദേശം, തിരുവനന്തപുരം-൨൩.
രവി വര്‍മ രാജാ, മുഖ്യ പത്രാധിപര്‍, ക്ഷാത്ര സന്ദേശം, തിരുവനന്തപുരം-൨൩.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)